Thursday, 12 June 2025

മുറിവുണക്കി

 വാക്കുതട്ടി മുറിപ്പെടുമ്പോഴെല്ലാം 

കയ്പ്പുള്ളൊരുകവിതയതിൽ 

പിഴിഞ്ഞൊഴിക്കുക 

മുറിഞ്ഞു മുറിഞ്ഞങ്ങനെ

 വേദനകളറ്റുപോകുന്നതറിയാം

 പിന്നെ പിടച്ചിലൊന്നടങ്ങുമ്പോൾ

പതിയെ 

ഓർമ്മയുടെ കവിതകല്ലിച്ച കടത്തിണ്ണയിലേക്ക് നടന്ന്

 പകരമൊരു കവിതയ്ക്കവിടെ 

വിത്തിട്ടു മടങ്ങുക 

വഴിയിൽ ഒരു മുറിവുണക്കിയാൽ സ്വയം മുളച്ചു പൊന്തുക..... 

No comments:

Post a Comment

മുറിവുണക്കി

 വാക്കുതട്ടി മുറിപ്പെടുമ്പോഴെല്ലാം  കയ്പ്പുള്ളൊരുകവിതയതിൽ  പിഴിഞ്ഞൊഴിക്കുക  മുറിഞ്ഞു മുറിഞ്ഞങ്ങനെ  വേദനകളറ്റുപോകുന്നതറിയാം  പിന്നെ പിടച്ചിലൊ...